നിന്നിലേക്കൊരു ജാലകം പണിയണം,
മറയിട്ട മനസ്സിൻ്റെ മുഖം മൂടികൾ വലിച്ചെറിഞ്ഞ് തമ്മിലെപ്പോഴും അറിയാനായ് കിളിവാതിലെന്ന പോൽ പിണക്കങ്ങളിലും വിദൂരതയിലെ നിഴൽ രൂപം തെളിയുന്ന ചില്ലുജാലകം പോൽ. അറിയാൻ മനസ്സിലാക്കാൻ… നിൻ്റെ സന്തോഷങ്ങളോടൊപ്പവും ദുഃഖങ്ങളോടൊപ്പവും അരികെയുണ്ടെന്ന ബോധ്യത്തോടെ നിന്നിൽ ചേർന്നിരുന്ന് അനുഭൂതിയായ്… ഒരു ജാലകവിടവിലൂടെ പങ്കുവെക്കുന്ന സ്നേഹങ്ങളൊക്കെയും നീയെന്ന ലോകത്തിൻ നിർവൃതി പകരുകിൽ ഈ യാത്ര ഇനിയും തുടരാം…!